അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ മത്സരങ്ങൾ നവംബർ 3 മുതൽ ആരംഭിക്കും. കേരളോത്സവം നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് അൽഫോൺസ ഷാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അനിൽ നന്ദിയും പറഞ്ഞു.യൂത്ത് കോ-ഓർഡിനേറ്റർ എൽദോ ബേബി സംഘാടക സമിതിയിൽ നിർദ്ദേശം അവതരിപ്പിച്ചു.