അങ്കമാലി : കേരള കർഷക സംഘം അങ്കമാലി വില്ലേജ് കമ്മറ്റിയുടെ നടീൽ ഉത്സവം നവംബർ 2 ന് നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. വേങ്ങൂർ പാടശേഖരത്ത് ഷൈജൻ പടയാട്ടിയുടെ 4 ഏക്കർ കൃഷിയിടത്തത്തിൽ നെൽകൃഷിയും കെ.പി.സുജാതന്റെ 30 സെന്റ് പുരയിടത്തിൽ സുരക്ഷിത പച്ചക്കറി കൃഷിയും ആരംഭിക്കും. നടീൽ ഉത്സവത്തിന്റെ ഭാഗമായി അങ്കമാലി വില്ലേജ് കമ്മറ്റിയിലെ 50 വനിത കർഷകരെ ആദരിക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി യോഗം ചേർന്നു.

യോഗം കർഷക സംഘം ഏരിയാ പ്രസിസന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എം.ജെ. ബേബി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി. അശോകൻ , കെ.അയ്യപ്പദാസ്, കെ.ആർ. ഷാജി, യോഹന്നാൻ വി. കൂരൻ , പി.വി.മനോജ്, സെലിന ദേവസി എന്നിവർ സംസാരിച്ചു. കെ.കെ.സലി സ്വാഗതവും ലേഖ മധു നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി കെ.അയ്യപ്പദാസ് (ചെയർമാൻ),എം.ജെ. ബേബി (വൈസ് ചെയർമാൻ)​,​ ലേഖ മധു (കൺവീനർ) കെ.കെ. സലി (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.