കാലടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ കാഞ്ഞൂർ യൂണിറ്റ് 'മയക്ക്മരുന്നിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ കാഞ്ഞൂർ ടൗണിൽ ശ്രദ്ധ ക്ഷണിക്കൽ ജാഥ നടത്തി. ജാഥയുടെ സമാപന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എം.തോമസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ടി.ആർ. സലി, ബ്ലോക്ക് കമ്മിറ്റി അംഗം സി.ഡി. ഔസേപ്പച്ചൻ, ബ്ലോക്ക് ജോ. സെക്രട്ടറി വി.കെ. അശോകൻ, ജോ. സെക്രട്ടറി രശ്മി, സിസ്റ്റർ. ഗ്രേഷ്യസ്, എം.എസ്. മോഹനൻ, എം.ജി. രാജഗോപാൽ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.