
കാലടി: ബി.എ.എം.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ഡി.വൈ.എഫ്.ഐ കാഞ്ഞൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വിജയികളായ കാവ്യ ലെനിൻ,അമിത ബാബു എന്നിവർക്ക് റോജിസ് മുണ്ടപ്ലാക്കൽ ഉപഹാരം നൽകി .മേഖലാ പ്രസിഡന്റ് പി. ടി. അനൂപ് അദ്ധ്യ ക്ഷനായി. സെക്രട്ടറി രഞ്ജിത്ത് കെ .ദേവൻ , വാർഡ് മെമ്പർ ചന്ദ്രവതി രാജൻ,എം. കെ. ലെനിൻ,പി .ജി. അംബുജാക്ഷൻ സുബി മോഹൻ ,അമൽ സജീവൻ,ചാക്കോ ഡേവിസ്, എന്നിവർ സംസാരിച്ചു