
കുറുപ്പംപടി : പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷനും ജെ. ബി. ഐ. സി. ഡി. ആർ, മാജിക്സ് എൻ.ജി. ഓയുടെയും സംയുക്താഭിമുഖ്യത്തിൽ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ  'നാമിടങ്ങൾ' എന്ന സപ്തദിന പഠന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി വയോജന ഗ്രാമസഭയുടെയും സമയ ബാങ്ക് - വയോജന സംരക്ഷണ പദ്ധതിയുടെയും പാലക്കാട് യൂണിറ്റിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി. നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് അദ്ധ്യക്ഷനായി. ചടങ്ങിൽ ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം.ഖരീം, പ്രിൻസിപ്പൽ ഡോ. മാത്യു .കെ .എ, യുവജനക്ഷേമ ബോർഡ് യൂത്ത് കോ-ഓർഡിനേറ്റർ എം. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.