
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെ മാനിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വലതുപക്ഷ ആശയങ്ങളുടെ സ്വാധീനം വർദ്ധിക്കുന്നതിനെതിരെയും സ്ത്രീ വിരുദ്ധതയ്ക്കെതിരെയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും വിശാലമായ സാംസ്‌കാരിക മുന്നണി കെട്ടിപ്പടുക്കണം. ജനറൽ കൗൺസിൽ പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാജി എൻ.കരുൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, സംസ്ഥാന സെക്രട്ടറി എ.ജി.ഒലീന, ട്രഷറർ ടി.ആർ.അജയൻ, ജില്ലാ സെക്രട്ടറി ജോഷി ജോൺബോസ്‌കോ തുടങ്ങിയവർ സംസാരിച്ചു. 320 സംസ്ഥാന കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.