കുറുപ്പംപടി : മുടക്കുഴ വാണിയപ്പിള്ളി എൽ.പി സ്കൂളിൽ പഠനത്തേടൊപ്പം വിദ്യാർത്ഥികൾക്ക് പാചകത്തിൽ കൂടി അറിവ് നൽകുന്നതിന് അമ്മയോടെപ്പം അടുക്കളയിൽ എന്ന പുതിയ പദ്ധതി ആരംഭിച്ചു. വിദ്യാർത്ഥികളും അമ്മമാരും ചേർന്നുണ്ടാക്കിയ വിവിധ വിഭങ്ങൾ കൊണ്ട് ഫുഡ് ഫെസ്റ്റ് വാണിയപ്പിള്ളി സ്കൂളിൽ നടത്തി. ഫെസ്റ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ്.എ.പോൾ, വൽസ വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ സോമി ബിജു, അനാമിക ശിവൻ, രജിത ജയ് മോൻ , ഹെഡ് മാസ്റ്റർ മുഹമ്മദാലി, പോൾ .കെ.പോൾ , ഡോ. ബിന്ദു, അനസ് ചൂരമുടി എന്നിവർ പ്രസംഗിച്ചു.