ഓടക്കാലി : വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന കാമ്പയിന്റെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചാത്തിന്റെ നേതൃത്വത്തിൽ ഓടക്കാലി,ചെറുകുന്നം,പനിച്ചയം കവലകളിൽ നവംബർ 1ന് നടത്തുന്ന മനുഷ്യച്ചങ്ങലയിൽ പരമാവധി വ്യാപാരികളെ പങ്കെടുപ്പിക്കാൻ ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് രാജു മാങ്കുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എൻ. രമണൻ, യൂണിറ്റ് ജനറൽ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറർ പി.പി. വേണുഗോപാൽ, ഭാരവാഹികളായ അനിൽ വി. കുഞ്ഞ്, ബിനോയ് ചെമ്പകശ്ശേരി,കെ.കെ. അനോഷ്,സി.വി. മണികണ്ഠൻ, റഷീദ് സി.കെ.,ലൈജു വി.പി. തുടങ്ങിയവർ പങ്കെടുത്തു.