chain

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുക്കാട്ടുപടി യൂണിറ്റ്, പുക്കാട്ടുപടി റസിഡന്റ്‌സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവ ഉൾക്കൊള്ളുന്ന മയക്കുമരുന്ന് വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്തു പ്രതിജ്ഞയെടുത്തു.

കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ, ആലുവ എം.എൽ.എ അൻവർ സാദത്ത്, വാഴക്കുളം ബ്ലോക്ക് പഞ്ചയാത്ത് അംഗം അസീസ് മൂലയിൽ, ആലുവ ഡിവൈ.എസ്.പി വി. ശിവൻകുട്ടി, എടത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ജെ. നോബിൾ, ഫാ. സനു മാത്യു പുന്നക്കൽ, കിഴക്കമ്പലം പഞ്ചയാത്ത് മുൻ പ്രസിഡന്റ് കെ.വി. ഏലിയാസ്, മുക്തിസദൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. പ്രവീൺ മണവാളൻ, പി.ആർ.ഒ സിബി കുണ്ടുകുളം തുടങ്ങിയവർ അണിനിരന്നു.

മയക്കുമരുന്ന് വിരുദ്ധ ജാഗ്രത സിമിതി ചെയർമാൻ ജേക്കബ് സി. മാത്യു അദ്ധ്യക്ഷനായി, വൈസ് ചെയർമാൻമാരായ എൻ.എം. ഷംസു, സാബു പൈലി, പുക്കാട്ടുപടി റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അബ്ബാസ് പ്ലാച്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അബു, വായനശാല സെക്രട്ടറി കെ.എം. മഹേഷ്, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ഷംസുദ്ധീൻ തുടങ്ങിയവരും പങ്കെടുത്തു.