വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ ജനശക്തി റോഡ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിലെ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.

220 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടൈൽ വിരിച്ച് സംരക്ഷണ ഭിത്തിയുൾപ്പെടെയാണ് ജനശക്തി റോഡ് നിർമ്മിച്ചത്. ഇതോടെ ബീച്ചിലേക്ക് അയ്യമ്പിള്ളി റോഡുമായി ബന്ധിപ്പിക്കുന്നതിനും അവസരമൊരുങ്ങും. നടവഴി മാത്രമുണ്ടായിരുന്നപ്രദേശത്ത് ദീർഘകാലമായി തുടരുന്ന യാത്രാക്ലേശത്തിനും വിരാമമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, ഒ. കെ. കൃഷ്ണകുമാർ, ബീന ശശിധരൻ, സത്യപാലൻ, ഉണ്ണിക്കൃഷ്ണൻ, ലാൽജി എന്നിവർ സംസാരിച്ചു.