കൊച്ചി: ലയൺസ് ഡിസ്ട്രിക്ട് 318 സി റീജിയൺ 7നു വേണ്ടി ലയൺസ് ക്ലബ് കൊച്ചിൻ സൗത്ത് സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണ സൈക്കിൾ റാലിയും പ്രമേഹ നിർണയ ക്യാമ്പും പി.എം.സി.സി റോയ് വർഗീസ് ഉദ്ഘാടനം ചെയ്തു.
ഡയബ്‌കെയർ പ്രൊജക്ട് പ്രിൻസിപ്പൽ സെക്രട്ടറി ഷൈൻ കുമാർ നേതൃത്വം നൽകി. റീജിയൺ ചെയർപേഴ്‌സൺ കേണൽ വി.പി.പോൾ അദ്ധ്യക്ഷത വഹിച്ചു. ട്രാഫിക്ക് സബ് ഇൻസ്‌പെക്ടർ എ.ഒ.കുഞ്ഞമോൻ സൈക്കിൾ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ഡി.ജി.ആർ ജി. ബാലസുബ്രഹ്മണ്യം, കൊച്ചിൻ സൗത്ത് പ്രസിഡന്റ് കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ചീഫ് പ്രൊജക്ട് കോ ഓർഡിനേറ്റർ സി.ബി.ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.