കൊച്ചി: എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നേപ്പാളി സ്വദേശിനി ഭാഗീരഥിയുടെ ഡി.എൻ.എ സാംപിൾ ശേഖരിക്കും. അതിനുശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
ഭാഗീരഥിയുടെ ബന്ധുക്കളോട് കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ നേപ്പാളിലേക്ക് തിരിച്ച പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം എത്തിയേക്കുമെന്നാണ് വിവരം. അതേസമയം, ഭാഗീരഥിക്കൊപ്പം താമസിച്ച റാംബഹദൂർ ബിസ്തിനെ കണ്ടെത്താനായിട്ടില്ല. ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.