കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യക്കോസ് എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിതസേനയുടെ പുതിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു.

ജനജാഗ്രതാ സമിതി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ലൈഫ് ഭവന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീറും നിർവ്വഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ കോതമംഗലം സർക്കികിൾ ഇൻസ്പെക്ടർ അനീഷ് ജോയി നൽകി. നിസാമോൾ ഇസ്മായിൽ, ഡയാനനോബി, ബിന്ദു ശശി തുടങ്ങിയവർ പ്രസംഗിച്ചു.