
കൊച്ചി: മതസംഘടനകളുടെ ഭൂമികൈയേറ്റങ്ങളും ഇതര ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങൾ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന യോഗം ആവശ്യപ്പെട്ടു.
വൻലാഭത്തിൽ പ്രവർത്തിക്കുന്ന സഭയുടെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർ ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ട്. അംഗീകൃതമായ ശമ്പളമോ, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ, ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. സഭയുടെ സ്വകാര്യ ഉടമസ്ഥതയിലും സർക്കാർ എയ്ഡഡ് മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തൊഴിൽ ചൂഷണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫെലിക്‌സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു.