kothamangalam
സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണവുമായി മുങ്ങിയ മനോജ് കുമാർ

കോതമംഗലം: പണവുമായി മുങ്ങിയ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി റെഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭരണിക്കാവ് സൗത്ത് മങ്കുഴിക്കരയിൽ ചേക്കോട് പടീട്ടതിൽ മനോജ്കുമാറിനെയാണ് (44) ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്. സ്ഥാപനത്തിൽനിന്ന് ഓഫീസ് അക്കൗണ്ടന്റിന് കൊടുക്കാനായി മനോജ്കുമാറിനെ ഏൽപ്പിച്ച 141000 രൂപയുമായി ഇയാൾ മുങ്ങിയെന്നാണ് കേസ്. ഹൈദരാബാദിലെ എൽ.ബി നഗറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.