തൃപ്പൂണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി.നായർ ഭാരത് ജോഡോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, ആർ.കെ.സുരേഷ് ബാബു, യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ടി.കെ.ദേവരാജൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ബി.സുനീല, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി.പോൾ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. സതീശൻ എന്നിവർ സംസാരിച്ചു.
ഐ.എൻ.ടി.യു.സി. മണ്ഡലം കമ്മറ്റി
ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ കമ്മിറ്റി അംഗം ടി.ഷാജി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.സി.സുനിൽകുമാർ അനുസ്മരണ പ്രസംഗം നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അതുൽ ബി.കൃഷ്ണ, ബി.ജെ.മുരളീധരൻ, ബൈജു എന്നിവർ സംസാരിച്ചു.