പറവൂർ: കർഷക തൊഴിലാളി പെൻഷൻ ഉപാധിയില്ലാതെ മൂവായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് ബി.കെ.എം.യു പുത്തൻവേലിക്കര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി. വിശ്വനാഥൻ, ടി.എ. കുഞ്ഞപ്പൻ, എം.ആർ. ശോഭനൻ എന്നിവർ സംസാരിച്ചു. ദേശീ ഗെയിംസിൽ അമ്പെയ്ത്തിൽ സ്വർണ മെഡൽ നേടിയ ജെസ്ന ജോസഫ്, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി സി .കെ. ബിജു (പ്രസിഡന്റ്), വിജയ ലക്ഷ്മി ബിജു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.