akpa-paravur

പറവൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പറവൂർ മേഖലയുടെ സമ്മേളനം ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.വി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എ.എ. രജീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എൽഡോ ജോസഫ്, മേഖലാ സെക്രട്ടറി ടി.എസ്. സുഭാഷ്, മേഖലാ ട്രഷറർ ആർ. സുനിൽകുമാർ, സജി മാർവൽ, എ.ബി. ജ്യോതി, വിജി വിനേഷ് എന്നിവർ സംസാരിച്ചു അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഭാരവാഹികളായി ടി.എസ്. സുഭാഷ്(പ്രസിഡന്റ്), കെ.എം. ചന്ദ്രമോഹൻ (വൈസ് പ്രസിഡന്റ്), ആർ. സുനിൽകുമാർ (സെക്രട്ടറി), ടി.ആർ. രഞ്ജിത് (ജോയിന്റ് സെക്രട്ടറി), എ.ബി. ജ്യോതി (ട്രഷറർ), കെ.എ. ജോഷി (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു