പറവൂർ: പാലാതുരുത്ത് ഗുരുദേവ സംഘമിത്ര മുൻ ചെയർമാൻ എം.എ. പുഷ്പാംഗദൻ മാസ്റ്റർ അനുസ്മരണവും ഗുരുദേവ സംഘമിത്ര -എം.എ.പി. ഗോൾഡൻ അച്ചീവ്മെന്റ് അവാർഡുദാനത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. ഡിസംബർ 22 ന് അനുസ്മരവും സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ ഏർപ്പെടുത്തിയിട്ടുള്ളതാണ് എം.എ.പി. ഗോൾഡൻ അച്ചീവ്മെന്റ് അവാർഡുദാവും നടക്കും. സംസ്ഥാനതലത്തിൽ മൂന്ന് വിഭാഗത്തിൽപ്പെട്ടവർക്കാണ് അവാർഡ്. കെ.ജെ. മുരളീധരൻ (ചെയർമാൻ), എം.പി. അനിൽകുമാർ (വൈസ് ചെയർമാൻ), എം.എം. പവിത്രൻ (ജനറൽ കൺവീനർ) എം.ആർ. സുദർശനൻ (പ്രോഗ്രാം ഡയറക്ടർ) എം.ആർ. സുനിൽ കുമാർ (ട്രഷറർ) എന്നിവരുടെ നേതൃത്തിൽ നൂറ്റൊന്നംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.