അങ്കമാലി: അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ നഗരസഭാ പരിധിയിലെ വിവിധ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്ന് മനുഷ്യച്ചങ്ങല തീർക്കും.

മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി ലഹരിവിരുദ്ധ വിളംബര ജാഥ നടത്തി. ടി.ബി ജംഗ്ഷനിൽ ജാഥ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപനയോഗത്തിൽ ചെയർമാൻ റെജി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിശ്വജ്യോതി സ്കൂൾ വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ളാഷ് മോബ് അവതരിപ്പിച്ചു. വിശ്വജ്യോതി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി കൂട്ടുങ്ങൽ, വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി , റോസിലി തോമസ്, ലില്ലി ജോയി തുടങ്ങിയവർ പ്രസംഗിച്ചു.