മരട്: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ 'രാഷ്ട്രീയ ഏക്താ ദിവസ്' (ദേശീയ ഐക്യദാർഢ്യ ദിനം) ആചരിച്ചു. രജിസ്ട്രാർ ഡോ.ബി. മനോജ് കുമാർ ജീവനക്കാർക്ക് ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിഷറീസ് ഫാക്കൽറ്റി ഡീൻ ഡോ.റോസ്ളിൻ ജോർജ്, ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, പരീക്ഷാ കൺട്രോളർ ഡോ.പി.സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.