തോപ്പുംപടി: ആഴക്കടൽ മേഖലയെ കുത്തകകൾക്ക് തീറെഴുതരുത്, മത്സ്യത്തൊഴിലാളിയെ വെടിവച്ചവർക്കെതിരെ നടപടിയെടുക്കുക, മണ്ണെണ്ണ സബ്സിഡി നിരക്കിൽ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച 10.30ന് കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്തിനു മുന്നിൽ ധർണ നടത്തും. ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. എം.പി.മാരായ ഹൈബി ഈഡൻ, എ.എം.ആരിഫ്, കെ.ജെ.മാക്സി എം.എൽ.എ, ജനറൽ കൺവീനർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ , ജില്ലാ കൺവീനർ ചാൾസ് ജോർജ്, അനിൽ ബി. കളത്തിൽ തുടങ്ങിയവർ സംസാരിക്കും.