തോപ്പുംപടി : വിവിധ രാഷ്ട്രീയ,​ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്ന നൂറോളം പ്രവർത്തകർ സി.എം.പിയിൽ ചേർന്നു . മതേതര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി മാത്രമേ വർഗീയ ഫാസിസത്തിനെതിരെ പോരാട്ടം നയിക്കാൻ സാധിക്കുകയുള്ളുവെന്ന് യോഗം ഉദ്ഘാടനം ചെയ്യവെ സി.എം.പി ജില്ലാ സെക്രട്ടറി പി.രാജേഷ് പറഞ്ഞു. സി.എൻ.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡെൻസിൽ മെന്റസ്,​ കെ.എം.എഫ് ജില്ലാ സെക്രട്ടറി വിൻസി ഫ്രാൻസിസ്, വി.എം.സേവ്യർ, പി.എ.സലിം, വി.പി. റോയ് , ജിഷാ ജേക്കബ്, കെ.ബി.ജയരാജ്, എം.ജെ.സെബാസ്റ്റിൻ, പി.വി.രാജൻ എന്നിവർ സംസാരിച്ചു.