
അങ്കമാലി: പാലിശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി. ടി.എ എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സൈക്കിൾ റാലി, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശങ്ങൾ എന്നിവ നടന്നു. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു കറുകുറ്റി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ആന്റണി,പഞ്ചായത്ത് അംഗം രനിത ഷാബു,ഹെഡ്മിസ്ട്രസ് പി.എസ്.സംഗീത ,പിടിഎ പ്രസിഡന്റ് കെ.വി അജീഷ്,എസ്.എം.സി ചെയർമാൻ ഷാജു നെടുവേലി തുടങ്ങിയർ സംസാരിച്ചു.