മരട്: നഗരസഭ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, ദീപം തെളിക്കൽ എന്നിവ സംഘടിപ്പിച്ചു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, സിബി സേവ്യർ, ദിഷ പ്രതാപൻ, എക്സൈസ് സി.ഐ പ്രിൻസ് ബാബു, മരട് എസ്.ഐ റിജിൽ എം.തോമസ്, ഇ.എൻ.നന്ദകുമാർ, മുഹയുദ്ദീൻ, സി.ഇ.വിജയൻ, എ.ആർ.പ്രസാദ്, പി.വി.ആന്റണി, സി.വി.സീന, കെ.രവീന്ദ്രൻ, ഫാ.ഡൊമിനിക് പത്യാല, പ്രമോദ് ശാന്തി, നിസാർ പുളിയൻ എന്നിവർ സംസാരിച്ചു.