അങ്കമാലി: തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി ഡി.വൈ.എഫ്.ഐ നവംബർ മൂന്നിന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ പോകുന്ന 10 പ്രവർത്തകർക്ക് ബ്ലോക്ക് കമ്മിറ്റി യാത്ര അയപ്പ് നൽകി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ സലിം കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ്,ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.യു ജോമോൻ,ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്,അനില ഡേവിഡ് എന്നിവർ സംസാരിച്ചു