കളമശേരി: ഹിന്ദു ഐക്യവേദി മഞ്ഞുമ്മൽ ഭുവനേശ്വരി സ്ഥാനീയ സമിതിയുടെ കുടുബസംഗമം ഏലൂർ മുനിസിപ്പൽ സമിതി പ്രസിഡന്റ് ബി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് ആർ.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. സ്ഥാനീയ സമിതി പ്രസിഡന്റ് അനുപ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.കെ.സദാശിവൻ പിള്ള, മേഖലാ സെക്രട്ടറി കെ.കെ.ഷാജി, സ്ഥാനീയ സമിതി സെക്രട്ടറി അജിത്, വൈസ് പ്രസിഡന്റ് സി.കെ.മനോഹരൻ, ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു.