tel-k

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ ടെൽക്കിന്റെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കണമെന്നും മാസ്റ്റർ പ്ലാൻ സർക്കാർ ഉടൻ നടപ്പിലാക്കണമെന്നും അങ്കമാലിയിൽ നടന്ന ടെൽക്ക് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു)വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. പി.കെ. റഷീദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഒ.പി. റിജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റും കൊച്ചി മേയറുമായ അഡ്വ. എം.അനിൽകുമാർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി. അജി, അങ്കമാലി ഏരിയാ പ്രസിഡന്റ് പി.വി. ടോമി, ആന്റണി ജോംസൺ, എം.വി പ്രദീപ്, കെ.ബി.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.