
അങ്കമാലി : അപ്പോളോ അഡ്‌ലക്‌സ് പിങ്ക് റൂട്ട് മാരത്തൺ നടത്തി. ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് മാത്രമായി 10 കിലോമീറ്റർ ദൂരത്തിലാണ് പിങ്ക് റൂട്ട് മാരത്തൺ സംഘടിപ്പിച്ചത്. സ്തനാർബുദത്തെയും അതുമൂലം ഉണ്ടാകുന്ന ശാരീരിരകവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകുകയെന്ന ലക്ഷ്യമായിരുന്നു മാരത്തൺ കൊണ്ട് ഉദ്ദേശിച്ചതെന്ന് അപ്പോളോ അഡ്‌ലക്‌സ് ചീഫ് കൊമേർഷ്യൽ ഓഫീസർ ജോയ് ഡൊണാൾഡ് ഗോമസ് പറഞ്ഞു.
ആശുപത്രിയുടെ സ്ത്രീരോഗ വിഭാഗത്തിലെ സീനിയർ കൺസൽട്ടന്റ് ഡോ. എലിസബത്ത് ജേക്കബ്, കൺസൽട്ടന്റ് ഡോ. അഞ്ജന വേണുഗോപാൽ, നഴ്സിംഗ് ഡി.ജി.എം ലേഖ നായർ, പത്രപ്രവർത്തക അജിത ജയ്ഷോർ എന്നിവർ ചേർന്ന് മാരത്തണിന്റെ ഉദ്ഘാടനം നിർവഹിച്ചു.