
പെരുമ്പാവൂർ: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം പ്രഗതി അക്കാഡമിയിൽ രാഷ്ട്രീയ ഏകതാദിനത്തിൽ റൺ ഫോർ യൂണിറ്റി സംഘടിപ്പിച്ചു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പച്ചക്കൊടി വീശി ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് രാഷ്ട്രീയ ഏകതാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പരിജ്ഞാനമുള്ള പൗരത്വം എന്ന പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി അവന്തിക വൈദേഹി ചൊല്ലിക്കൊടുത്തു.