ചോറ്റാനിക്കര: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് വൈകിട്ട് 3:30ന് ചോറ്റാനിക്കര ഗുരുമണ്ഡപത്തിന് മുന്നിൽ നിന്നാരംഭിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവസാനിക്കും. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും ഉണ്ടായിരിക്കും.