ചോറ്റാനിക്കര: മഹിളാ കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശോഭ എലിയാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തൻവീട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി.
മഹിളാ കോൺഗ്രസ് പ്രവർത്തകരായ മേരി, സരോജിനി, കുഞ്ഞമ്മ, കാർത്തു, ചിന്നമ്മ എന്നിവരെ മുതിർന്ന കോൺഗ്രസ് നേതാവ് സ്റ്റീഫൻ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.ജെ.ജോർജ്, മണ്ഡലം പ്രസിഡന്റ് ഷാജി ജോർജ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ ജോയ് , വാർഡ് പ്രസിഡന്റ് ജയേഷൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പ്രിൻസ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇന്ദിര ധർമരാജൻ, ബ്ലോക്ക് അംഗങ്ങളായ ജൂലിയറ്റ് ടി. ബേബി, കെ.കെ.അജി, വാർഡ് അംഗങ്ങളായ ദിവ്യ ബാബു, ഷിൽജി രവി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.