
കൊച്ചി: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഫുട്‌ബാളാണ് ലഹരി എന്ന സന്ദേശവുമായി ഇന്ന് വൈകിട്ട് ഏഴിന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ നയിക്കുന്ന ടീമിൽ മേയർ എം.അനിൽകുമാർ, കൗൺസിലർമാർ എന്നിവരും ചലച്ചിത്രതാരം ടിനി ടോം നയിക്കുന്ന ടീമിൽ ഇടവേള ബാബു, പാഷാണം ഷാജി, രാജീവ് പിള്ള, മണികണ്ഠൻ ഉൾപ്പെടെയുള്ളവരും അണിനിരക്കും. എക്‌സൈസ് എറണാകുളം റേഞ്ച് ഓഫീസർ ജ്യോതിഷ് നയിക്കുന്ന ടീമും അജിനോറ എം.ഡി അജി മാത്യു നയിക്കുന്ന ടീമും മത്സരത്തിൽ പങ്കെടുക്കും.