വൈപ്പിൻ: വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി, കണയന്നൂർ യൂണിയൻ, ആലുവയൂണിയൻ എന്നിവയുടെ അഡ്മിനിസ്‌ട്രെറ്റിവ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ ഏറെ വർഷം പ്രവർത്തിച്ചിരുന്ന പി.ഡി.ശ്യാംദാസ്, ഭാര്യശാന്ത ശ്യാംദാസ് എന്നിവരോടുള്ള ആദരസൂചകമായി വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയൻ സംഘടിപ്പിക്കുന്നഅനുസ്മരണ സമ്മേളനം അഞ്ചിന് രാവിലെ പത്തിന് എടവനക്കാട് വാച്ചാക്കൽഎസ്.എൻ.ഡി.പി. യൂണിയൻ ഹാളിൽകണയന്നൂർഎസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസ അവാർഡ് വിതരണം ആലുവയൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിക്കും. കേരള കൗമുദി കൊച്ചി യൂണിറ്റ് ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ, യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ,സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് അംഗം കെ.പി. ഗോപാലകൃഷ്ണൻ, വനിതാ സംഘം കേന്ദ്ര സമിതിപ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വൈദിക യോഗംപ്രസിഡന്റ് രാമചന്ദ്രൻ ശാന്തി, യൂത്ത് മൂവ്‌മെന്റ്പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, വനിതാ സംഘംപ്രസിഡന്റ് കല സന്തോഷ്, എംപ്ലോയീസ് ഫോറംപ്രസിഡന്റ് ദാസ് കോമത്ത്, പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് എം.കെ. മുരളീധരൻ, സൈബർ സേന ചെയർമാൻ ടി.എൻ. നിഷിൽ, കൗൺസിലർ കണ്ണദാസ് തടിക്കൽ എന്നിവർ പ്രസംഗിക്കും.