
കിഴക്കമ്പലം: കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റി ഇന്ദിരാ പ്രിയദർശിനിയുടെ 38-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. കെ. പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീജ അശോകൻ, സി.പി. ജോയ്, എം.പി. രാജൻ, ബിനീഷ് പുല്ല്യാട്ടിൽ, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, കെ.എം. പരീത്പിള്ള, കെ. ത്യാഗരാജൻ, എ.പി. കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, പി.എച്ച്. അനൂപ്, ജോളി ബേബി, ഷൈജ അനിൽ, ഹനീഫ കുഴുപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.