
കൂത്താട്ടുകുളം: തിരുവാതിരപ്പാട്ടുകളുടെ അവതരണത്തിലൂടെ വിവിധ ദേശങ്ങളിൽ രൂപപ്പെട്ട സംഘങ്ങളുടെ ഒത്തുചേരൽ അഷ്ടമംഗല്യം ആതിര സംഗമം കൂത്താട്ടുകുളം നെല്യക്കാട്ട് മനയിൽ നടന്നു.
നെല്യക്കാട്ട് മനയിലെ നാരായണൻ നമ്പൂതിരി, ശ്രീദേവി അന്തർജനം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ശ്രീരാധാദേവി തെക്കിനിയേടത്ത് അദ്ധ്യക്ഷയായി. ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ.നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. യോഗക്ഷേമസഭ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി വത്സല പണിക്കത്ത്, നാരായണൻ നമ്പൂതിരി, ശ്രീദേവി എന്നിവരെ ആദരിച്ചു. ജയശ്രീ പി. നമ്പൂതിരി, പി.എം.ഗോപി പുഞ്ചമൺമന കോട്ടയം, വിവിധ സംഘങ്ങളുടെ കൺവീനർമാരായ വത്സല പണിക്കത്ത് തൃപ്പൂണിത്തുറ, ഗീത വാസുദേവൻ പെരുമ്പാവൂർ, ഭാവന ബുദ്ധൻ അമനകര , ഡോ. സാവിത്രി നമ്പൂതിരി ആലുവ, ശ്രീദേവി പോറ്റി അടൂർ , ദ്രൗപതി അന്തർജനം കോതമംഗലം,
ചിത്ര നെല്യക്കാട്ട് എന്നിവർ സംസാരിച്ചു. മലയാളത്തിൽ പ്രചാരത്തിലുള്ള തിരുവാതിരപ്പാട്ടുകൾ ശേഖരിച്ച് പ്രചരിപ്പിക്കുന്നതിനായുള്ള പദ്ധതി തയ്യാറാക്കിയതായി കൺവീനർമാരായ ശ്രീരാധാദേവി, ജയശ്രീ പി. നമ്പൂതിരി എന്നിവർ പറഞ്ഞു.