
കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗവിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്തനാർബുദം: ആശങ്കകൾ, ആശയങ്ങൾ, സമവായങ്ങൾ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടത്തിയ സിമ്പോസിയത്തിൽ അർബുദ രോഗവിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പുരുഷന്മാർക്കിടയിൽ മാറിടത്തിലെ അർബുദം കൂടിവരുന്നതായി തിരുവനന്തപുരം ആർ.സി.സി ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.പോൾ അഗസ്റ്റിൻ പറഞ്ഞു. മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്‌പിറ്റൽ ഫിസിയോതെറാപ്പി മേധാവി ഡോ.അനുരാധ ഡാപ്റ്റർദ്ധരുടെ നേതൃത്വത്തിൽ ലിംഫെഡിമ മാനേജ്‌മന്റ്-ശില്പശാല സംഘടിപ്പിച്ചു. ഡോ.പോൾ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാൻസർ സെന്റർ ഡയറക്ടർ ഡോ.പി .ജി. ബാലഗോപാൽ, ആർ.എം.ഒ ഡോ.സിഷാ ലിസ് എബ്രഹാം എന്നിവർ സംസാരിച്ചു.