ci-l-anilkumar

ആലുവ: 12 -ാമത് ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ സെന്റിനറി കപ്പ് ഫുട്‌ബൾ ടൂർണമെന്റ് ആലുവ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതാ സ്‌കൂൾ കോർപ്പറേറ്റ് അസി. ജനറൽ മാനേജർ ഫാ. ബെന്നി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.

കേരള ഫുട്‌ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. പൗലോസ്, സെന്റ് മേരീസ് സ്‌കൂൾ ഹെഡ് മാസ്റ്റർ സാജു കെ. ജോസ്, നഗരസഭാ കൗൺസിലർ പി.എസ്. പ്രീത, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ചിന്നൻ റ്റി. പൈനാടത്ത്, എം.എം. ജേക്കബ്, പി.ജെ. വറുഗീസ്, എൻ.ജെ. ജേക്കബ്, ലെനിൻ തോമസ്, കെ.പി. പോൾസൺ, അഡ്വ. കെ.എ. ആന്റണി, ഫ്രാൻസിസ് മൂത്തേടൻ, പി. ജോൺ, പി.പി. ചിന്നൻ, അബ്ദുൾ അസീസ്, മജീദ് തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ റാലിയും ചടങ്ങിനൊപ്പം നടന്നു.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സെന്റ് മേരീസ് ഹൈസ്‌കൂൾ ഏകപക്ഷീയമായ ഒരു ഗോളന് പുക്കാട്ടുപടി കെ.എം.ഇ.എ ഹയർ സെക്കൻഡറി സ്‌ക്കൂളിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ കുട്ടമശേരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിനെ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.