aseez

മൂവാറ്റുപുഴ : അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ എഴുത്തുകാരനും നടരാജഗുരുവിന്റെ ശിഷ്യനുമായ സ്വാമി വിനയ ചൈതന്യയ്ക്ക് ജന്മനാടായ മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.

പ്രമുഖ ഗാന്ധിയൻ ഡോ. എം.പി.മത്തായി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്വാമി വിനയ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ ദർശനത്തെ ലോകത്തിനു പരിചയപെടുത്തുന്നതിന് ഹാർപ്പർ എൻഡ് കോളിൻസ് പ്രസിദ്ധീകരിച്ച അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ എ ക്രൈ ഇൻ ദി വൈൽഡർനസ് എന്ന പുസ്തകത്തിന്റെ കോപ്പി രവീന്ദ്രൻ ഡോ. എം.പി മത്തായിക്ക് നൽകി പ്രകാശനം ചെയ്തു.

ശാന്തിവനം മീന മേനൊനെ അനുസ്മരിച്ചുകൊണ്ട് നാഗലിംഗ മരം മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നട്ടു. ജൈവ വൈവിധ്യ ആവാസവ്യവസ്ഥയുടെ പരമ്പരാഗത കേരളീയ മാതൃകയായ ഭഗവതി, സർപ്പ കാവുകളുടെ പ്രാധാന്യത്തെ കുറിച്ച് 'കാവുകളുടെ കാലിക പ്രസക്തി' എന്ന വിഷയത്തിൽ റിട്ട. ഡി. എഫ്. ഒ. ഉണ്ണിക്കൃഷ്ണൻ ഐ,എഫ.ഒ പ്രഭാഷണം നടത്തി.

അസീസ് കുന്നപ്പിള്ളി ഗ്രന്ഥകാരനെ പരിചയപ്പെടുത്തി സംസാരിച്ചു. പി.എസ്. രാജേഷ് പുസ്തകം പരിചയപ്പെടുത്തി. ബിനോയി ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. വർഗീസ് കലാകേന്ദ്ര, ഡോക്ടർ രവീന്ദ്രൻ കമ്മത്ത്, കാഞ്ഞാർ ജോസ്, സെബാസ്റ്റ്യൻ, ജോർജ് ജോർജ്, എം.ആർ. കാർത്തികേയൻ നായർ, ലബീബ് മഞ്ചേരി, തങ്കപ്പൻ, ജോസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.