mla

കോലഞ്ചേരി: ലഹരിക്കെതിരെ നവകേരള മുന്നേ​റ്റം പ്രചാരണ പരിപാടികളുടെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. വരിക്കോലി മുത്തൂറ്റ് ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ്, പുത്തൻകുരിശ് മർച്ചന്റ് അസോസിയേഷന്റെയും സംയുക്ത സഹകരണത്തോ‌ടെയായിരുന്നു പരിപാടി.

പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ അശോക കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗങ്ങൾ, അമ്പലമേട് പൊലീസ് സബ് ഇൻസ്‌പെക്ടർ പി.പി. റെജി, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. രമേശ് തുടങ്ങിയവർ സംബന്ധിച്ചു.