വല്ലാർപാടം: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 'ലഹരിക്കെതിരെ ഒരു ഗോൾ' യജ്ഞത്തിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ 2022-ാമത്തെ ഗോളടിച്ച് സമാപനം കുറിച്ചു. പ്രിൻസിപ്പൽ ബെൽഫി സെബാസ്റ്റിൻ, ഹെഡ്മാസ്റ്റർ കെ.സി.ജോജോ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 19 നാണ് 'ലഹരിക്കെതിരേ ഒരു ഗോൾ' യജ്ഞത്തിന് തുടക്കമിട്ടത്. ഗോൾ അടിച്ച ഓരോ വ്യക്തിയും 'ഞാനുമുണ്ട് ലഹരിക്കെതിരെ' എന്ന് പ്രത്യേകം തയ്യാറാക്കിയ ഡയറിയിൽ എഴുതി ഒപ്പുവെച്ചു. സ്‌കൂൾ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, പി.ടി.എ, ലഹരി വിരുദ്ധ ജനജാഗ്രത സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സമാപന ചടങ്ങിൽ സ്കൂൾ മാനേജർ ഡോ.ആന്റണി വാലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ബിൽഫി സെബാസ്റ്റിൻ, വിമുക്തി കൺവീനർ ഫ്രെഡി ഫെർണാണ്ടസ്, പി.ടി.എ പ്രസിഡന്റ് ജോസഫ് ബിജു, വൈസ് പ്രസിഡന്റ് ജോസഫ് സാബി, അനന്തകൃഷ്ണൻ, യു.ടി.പോൾ, ജയരാജ്, സരിത ജിതേഷ് എന്നിവർ സംസാരിച്ചു.