പള്ളുരുത്തി: ലഹരിവിരുദ്ധ സന്ദേശവുമായി പള്ളുരുത്തി എസ്.ഡി.പി.വൈ ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും സൗഹൃദ ഫുട്ബാൾ മത്സരം നടത്തി. പള്ളുരുത്തി എ.എസ്.ഐ ടി.കെ.സിനോ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സുധ, എസ്.ഡി.പി.വൈ പ്രസിഡന്റ് സി.ജി.പ്രതാപൻ, ഹെഡ്മിസ്ട്രസ് എസ്.ആർ.ശ്രീദേവി, അദ്ധ്യാപകരായ കമൽ രാജ്, ടി.കെ.ഷിബു എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു.