പെരുമ്പാവൂർ: വെൽഫെയർ പാർട്ടി ഒഫ് ഇന്ത്യ മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ. ബാവക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.എ. നിസാം, ഇല്ല്യാസ് കോതമംഗലം, എം.എം. റഫീഖ്, പി.എച്ച്. നിസാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇ. ബാവക്കുഞ്ഞ് (പ്രസിഡന്റ്), പി.എച്ച്. നിസ്സാർ (സെക്രട്ടറി), എം.എം. റഫീഖ് (ട്രഷറർ), നസീമ സുബൈർ (വൈസ് പ്രസിഡന്റ്), സി.എ. ഫസീന (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.