
വൈപ്പിൻ : ചെറായി ബീച്ച് റോഡിന് തെക്ക് ഒ. എൽ. എച്ച് .കോളനിക്ക് സമീപം കണ്ടൽക്കാടുകൾ വെട്ടിത്തെളിച്ച് തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതായി പരാതി. നിർമ്മാണ അവശിഷ്ടങ്ങൾ ഇട്ടും ചെളി കോരിയിട്ടുമാണ് നികത്തൽ പുരോഗമിക്കുന്നത്. വേലിയേറ്റ വെള്ളപ്പൊക്കത്തിൽ കോളനിയിലെ വീടുകളിൽ പോലും വെള്ളം കയറുന്നിടത്താണ് നികത്തൽ നടക്കുന്നത്. രണ്ട് ജെ. സി. ബികൾ നികത്താൻ ഉപയോഗിക്കുന്നുണ്ട്.
അനധികൃതമായ നികത്തൽ തടയാൻ അടിയന്തരമായി ഇടപടണമെന്നാവശ്യപ്പെട്ട് സി. പി. ഐ വൈപ്പിൻ മണ്ഡലം അസി. സെക്രട്ടറി എൻ. കെ. ബാബു പള്ളിപ്പുറം വില്ലേജ്
ഓഫീസർക്ക് പരാതി നൽകി.
ചെറായി ബീച്ച് റോഡിലെ ബീച്ച് റോഡിലെ പാലത്തിന് തെക്ക് പൊയ്‌ലിന് സമീപമാണ് നികത്തൽ നടക്കുന്നത്. സമീപമുള്ള ഒ. എൽ. എച്ച് കോളനിയുടെ വികസനത്തിനായി എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ള ഒരു കോടി രൂപയുടെ പദ്ധതി നടന്നു വരികയാണ്. ഈ പദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള റോഡുകൾ ഇപ്പോഴത്തെ നികത്തൽ മൂലം മുങ്ങിപോകുമെന്ന് എൻ. കെ. ബാബു ചൂണ്ടിക്കാട്ടി.