പെരുമ്പാവൂർ: ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പഠന ക്ലാസ്സും പ്രതിജ്ഞയും നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ആർ. ജോസഫ് ക്ലാസ് നയിച്ചു. സ്‌കൂൾ വിദ്യാർത്ഥി ആമിർ ദിൽഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജർ പി.എ. മുഖ്താർ, പ്രധാനാദ്ധ്യാപകൻ വി.പി. അബൂബക്കർ, കെ.എം. ശാഹിർ, കെ.എ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.