പെരുമ്പാവൂർ: എ.ഐ.ടി.യു.സി 102-ാം മത് സ്ഥാപക ദിനവും മുൻ ദേശീയ ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്തയുടെ അനുസ്മരണ ദിനവും എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ അഷറഫ് പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.രമേഷ് ചന്ദ്, എ.ഐ. ടി.യു.സി മണ്ഡലം സഹഭാരവാഹികളായ കെ.എ. മൈതീൻ പിള്ള, സേതു ദാമോദരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ നാസർ എന്നിവർ പ്രസംഗിച്ചു.