കൊച്ചി: മുതിർന്ന പൗരന്മാർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരത നൽകാൻ ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൈപുണ്യനഗരം പദ്ധതി ആരംഭിക്കുമെന്ന് കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസ് ജില്ലാ ഓഫീസർ മധു കെ.ലെനിൻ അറിയിച്ചു. ഐ.എച്ച്.ആർ.ഡിയുടെ എറണാകുളം റീജിയണൽ സെന്ററാണ് പരിശീലകർ. 10 ദിവസത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. കേരള അക്കാ‌ഡമി ഫോർ സ്‌കിൽ എക്‌സലൻസ് ആണ് ജില്ലയിൽ പദ്ധതി ഏകോപിപ്പിക്കുന്നത്. മുതിർന്ന പൗരന്മാർക്കും ആധുനിക വാർത്താവിനിമയ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.