
കൂത്താട്ടുകുളം: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനവും അനുസ്മരണ യോഗവും എറണാകുളം ഡി.സി.സി സെക്രട്ടറി കെ.ആർ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കെ.എൻ. അനിയപ്പൻ സ്വാഗതം പറഞ്ഞു.
മുൻ കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻമാരായ പ്രിൻസ് പോൾ ജോൺ, പി.സി. ജോസ് , ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളാളായ സിബി കൊട്ടാരത്തിൽ, പി.സി.ഭാസ്കരൻ, ബോബൻ വർഗീസ്, ബോബി അച്ചയുതൻ, ഡി.കെ.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് സജി പനയാരംപിള്ളി, കെ.പി.സി.സി വിചാർ വിഭാഗ് ബ്ലോക്ക് ചെയർമാൻ മാർക്കോസ് ഉലഹന്നാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ ജോമി മാത്യു , കെ.എം.തമ്പി. കൗൺസിലർമാരായ ജിജോ. ടി.ബേബി, ജോൺ എബ്രഹാം, സാറ ടി സ്, മരിയ ഗോരേത്തി, ലിസ്സി ജോസ് തുടങ്ങിയവർ സംസാരിച്ചു