
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ഒപ്പ് ശേഖരണവും നടത്തി. സ്റ്റുഡന്റ്‌സ് സർവീസസ് ഡയറക്ടർ ഡോ.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സെൽ മേധാവി പ്രൊഫ. കെ.വി.അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി.പി.സരിത, ഡോ.കെ.എൽ.പദ്മദാസ്, ഡോ.എം.ജെൻസി എന്നിവർ സംസാരിച്ചു. സ്വതന്ത്ര ഭാരത ശില്പിയായ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ രാഷ്ട്രീയ ഏകതാ ദിവസായും ആചരിച്ചു.