പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ 48-ാമത് വാർഷിക പൊതുയോഗം എം.എം.ഐസക് സ്മാരക ഹാളിൽ സാജു പോൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് .കെ.ജി വിജയന്റെ അദ്ധ്യക്ഷത വഹിച്ചു.
പൊതുയോഗത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള വായനശാലകൾക്കുള്ള ഗ്രാന്റ് മുൻ ബാങ്ക് പ്രസിഡന്റ് .പി.എസ് സുബ്രഹ്‌മണ്യൻ വിതരണം ചെയ്തു. പൊതുയോഗം അംഗങ്ങൾക്ക് 2021-2022 വർഷത്തെ ലാഭത്തിൽ നിന്ന് 25 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശശികല കെ.എസ്, പീറ്റർ പി.വി, ബിജു റ്റി.കെ, ആൻസി നോബി, ബാങ്ക് ഭരണ സമിതി അംഗം ബിജു പീറ്റർ, ബാങ്ക് സെക്രട്ടറി എം.വി.ഷാജി എന്നിവർ സംസാരിച്ചു